11 April, 2020 12:33:24 AM


നിരണം വെള്ളാരംകേരി പുഞ്ചയ്ക്കു സമീപം 85 ലിറ്റര്‍ കോട കണ്ടെത്തി; പ്രതികള്‍ ഒളിവില്‍



തിരുവല്ല: നിരണം വെള്ളാരംകേരി പുഞ്ചയ്ക്കു സമീപത്തു നിന്നും ചാരായം നിര്‍മിക്കുന്നതിനുള്ള 85 ലിറ്റര്‍ കോട എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ചാരായം വാറ്റി വില്‍ക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് രഹസ്വാന്വേഷണ വിഭാഗം ഈ പ്രദേശം നിരീക്ഷിച്ചു വരുകയായിരുന്നു. വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെക്കുറിച്ച് അന്വേഷിച്ചുവരുന്നു. 


തിരുവല്ല എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ താജുദീന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍.ബി. സുമോദ് കുമാര്‍, ജി. പ്രവീണ്‍, എസ്. സനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വിവരം കൈമാറുന്നതിനുള്ള നമ്പര്‍ 9400069472, 04692605684.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K