09 April, 2020 03:03:34 PM


തൃശൂര്‍ കടവല്ലൂരില്‍ പാചകവാതകടാങ്കർ ലോറി പാടത്തേക്ക് മറിഞ്ഞു: ദുരന്തം ഒഴിവായി



തൃശൂര്‍: കുറ്റിപ്പുറം സംസ്ഥാന പാതയിൽ തൃശ്ശൂർ, മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂരില്‍ നിയന്ത്രണം വിട്ട പാചകവാതകടാങ്കർ ലോറി പാടത്തേക്ക്  മറിഞ്ഞു. വ്യാഴാഴ്ച്ച രാത്രി ഒരു മണിയോടെ ഐഒസിയുടെ ഇന്ധന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ തമിഴ്നാട് തിരുച്ചി സ്വദേശി മണികണ്ഠൻ പരിക്കുകളില്ലാതെ അൽഭുതകരമായി രക്ഷപ്പെട്ടു. പാചകവാതകം ടാങ്കറിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കൊച്ചിയിൽ പാചകവാതകം ഇറക്കി മംഗലാപുരത്തേക്ക് തിരികെ പോകുകയായിരുന്നു ലോറി. അപകടം നടക്കുമ്പോൾ ജില്ലാ അതിർത്തിയിൽ ഉണ്ടായിരുന്ന ഹൈവേ പോലീസ് രക്ഷാപ്രവർത്തനം നടത്തി.



Share this News Now:
  • Google+
Like(s): 3.7K