07 April, 2020 10:57:22 AM


തന്‍റെ 'വിവാഹം ഉറപ്പിച്ചെന്ന' വാര്‍ത്ത കേട്ടത് അത്ഭുതത്തോടെ - നടി കീര്‍ത്തി സുരേഷ്



തിരുവനന്തപുരം: താനറിയാതെ തന്റെ വിവാഹം ഉറപ്പിച്ചെന്ന വാർത്തകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. പ്രമുഖ വ്യവസായിയുമായി കീര്‍ത്തിയുടെ വിവാഹം ഉറപ്പിച്ചെന്നത് കുറെ ദിവസമായി സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചയാണ്. പ്രചരണം കൊഴുത്തതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ''ആ വാര്‍ത്ത ഞാനും അത്ഭുതത്തോടെയാണ് കേട്ടത്. അത്തരമൊരു വാർത്ത വന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ല. ഏതായാലും അത്തരം പ്ലാനുകളൊന്നും ഇപ്പോഴില്ല. ഉടൻ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല.'' ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി വ്യക്തമാക്കുന്നു. 


തെലുങ്ക് ചിത്രമായ മഹാനടിയുടെ വലിയ വിജയത്തോടെ തെന്നിന്ത്യയിൽ ഏറെ തിരക്കേറിയ താരമായി കീർത്തി മാറിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഇപ്പോൾ വിവിധ ഭാഷകളിലായി നിരവധി സിനിമകളാണ് കീർത്തിയെ കാത്തിരിക്കുന്നത്. മോഹൻലാൽ നായകനാകുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. നാഗേഷ് കുകുനൂരിന്റെ 'ഗുഡ് ലക്ക് സഖി'എന്ന സിനിമയിലാണ് കീർത്തി ഇപ്പോൾ അഭിനയിക്കുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K