05 April, 2020 10:32:00 PM


വളാഞ്ചേരിയില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത 3000 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു



വളാഞ്ചേരി: വളാഞ്ചേരിയില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത 3000കിലോ മത്സ്യം പിടിച്ചെടുത്തു. കണ്ടെയ്നര്‍ ലോറിയില്‍ രാസവസ്തുക്കൾ ചേർത്ത മത്സ്യം എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൂവ്വായിരം കിലോയിലധികം വരുന്ന ചൂര വിഭാഗത്തിൽ മത്സ്യം പിടിച്ചെടുത്തത്. നിരോധിച്ച ഫോർമാലിൻ ഉപയോഗിച്ചാണ് ലോറിയിൽ സൂക്ഷിച്ചിരുന്നത് എന്നാണ്  അധികൃതര്‍ പറയുന്നത്. പിടിച്ചെടുത്ത മത്സ്യം സമീപപ്രദേശത്ത്  ഗ്രാമ പഞ്ചായത്ത് അധികൃതർ കുഴിച്ചു മൂടി.



Share this News Now:
  • Google+
Like(s): 2.6K