31 March, 2020 12:23:36 PM


ലോക് ഡൗണിൽ കഞ്ചാവ് വിൽപ്പന: കാഞ്ഞിരപ്പള്ളിയിൽ യുവാവ് പിടിയിൽ



കാഞ്ഞിരപ്പള്ളി: ലോക്ഡൗണിനിടെ കഞ്ചാവ് വില്‍പ്പനയ്ക്ക് ശ്രമിച്ച യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു. കപ്പാട് കോഴിയാനി വെട്ടിക്കൽ  ആൽബിൻ അപ്പച്ചന്‍(20) ആണ് 15 ഗ്രാം കഞ്ചാവുമായി പിടിയിലായത്. എക്‌സൈസ് റേഞ്ച് അധികൃതരും കോട്ടയം ഐ.ബി യും ചേർന്ന് കാഞ്ഞിരപ്പളളി  ഭാഗത്തു നടത്തിയ റെയ്‌ഡിലാണ് കാഞ്ഞിരപ്പള്ളി ടൗണിൽ  ആവശ്യക്കാരനെ കാത്തു നിൽകുന്നതിനിടയിൽ ഇയാള്‍ വലയിലായത്.  


ദീർഘ നാളായി കോളനി പ്രദേശങ്ങൾ കേന്ദ്രീകരിച്ചു കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. സമാന കേസിൽ മുൻപും പിടിയിലായിട്ടുണ്ടന്ന് എക്സൈസ് അറിയിച്ചു. റെയ്‌ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ശ്യാം കുമാർ, സി.ഇ. ഒ.മാരായ റെജി  കൃഷ്ണൻ, പ്രശോഭ്, സഹീർ, ഡ്രൈവർ  സജി  എന്നിവർ പങ്കെടുത്തു .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.9K