30 March, 2020 01:01:14 PM


ആശുപത്രിയിൽ മാസ്ക് ധരിച്ച് രാധിക ആപ്തെ; സ്വയം നിരീക്ഷണത്തിലെന്ന് താരം



മുംബൈ: മാസ്‌ക് ധരിച്ച് ആശുപത്രിയില്‍ ഇരിക്കുന്ന ബോളിവുഡ് താരം രാധിക ആപ്‌തെയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ രാധികക്കും കോവിഡ് പിടിപ്പെട്ടോ എന്ന ആശങ്കയായിലായിരുന്നു ആരാധകർ. എന്നാൽ പേടിക്കാനൊന്നുമില്ലെന്നും തനിക്ക് കോവിഡ് രോഗം ഇല്ലെന്നും താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കി. പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പമാണ് താരം വിവരങ്ങൾ കുറിച്ചത്. 'ആശുപത്രി സന്ദര്‍ശനമാണ്, എന്നാൽ കോവിഡ് 19 അല്ല' എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. പേടിക്കാനൊന്നുമില്ല, എല്ലാം സുഖമാണ്, സ്വയം ഐസൊലേഷനിലാണ് എന്ന ഹാഷ്ടാഗുകളും താരം ചിത്രത്തോടൊപ്പം ഷെയര്‍ ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K