28 March, 2020 09:04:33 PM


ബൈക്കില്‍ 'ചെത്തി' നടന്ന നഗരസഭാ ചെയര്‍മാനും കിട്ടി 'എട്ടിന്‍റെ പണി'



കായംകുളം: ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി മോട്ടോർ സൈക്കിളിൽ 'ചെത്തി' നടന്ന നഗരസഭാ ചെയര്‍മാനും കിട്ടി പോലീസിന്‍റെ വക 'എട്ടിന്‍റെ പണി'. ഹെൽമറ്റും മാസ്ക്കും ധരിക്കാതെ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്ത കായംകുളം നഗരസഭാ ചെയർമാന്‍ അഡ്വ എൻ.ശിവദാസനെയാണ് പോലീസ് പിടികൂടി പിഴയീടാക്കിയത്. കഴിഞ്ഞ ദിവസം കായംകുളം നഗരത്തില്‍വെച്ച് പോലീസ് വലയില്‍ അകപ്പെട്ട ചെയര്‍മാന്‍ സ്റ്റേഷനിലെത്തി 500 രൂപ പിഴ അടച്ചശേഷമാണ് തിരികെ പോയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K