28 March, 2020 02:57:53 AM


പോലീസുകാരന്‍റെ കണ്ണിൽ കമ്പി കൊണ്ട് കുത്തിയ 15കാരനെ പിടിച്ച് ആശുപത്രിയിലാക്കി




കൊട്ടാരക്കര : പെൺകുട്ടികളെ ശല്യം ചെയ്തു എന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കമ്പി കൊണ്ട് കണ്ണിൽ കുത്തി പരിക്കേൽപ്പിച്ചു. വാളകം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സന്തോഷ് വർഗീസ് (42) നെയാണ്  മാനസികാസ്വാസ്ഥ്യമുള്ള 15 കാരൻ കമ്പി കൊണ്ട് കണ്ണിൽ കുത്തി മുറിവേൽപ്പിച്ചത്. സന്തോഷിനെ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസികാസ്വാസ്ഥ്യമുള്ള പതിനഞ്ചുകാരനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K