27 March, 2020 02:20:29 PM


പോലീസ് വഴി തടഞ്ഞു; യുവതി ആംബുലൻസിൽ പ്രസവിച്ചു




കാസര്‍കോട്​: മംഗളൂരുവിലേക്ക്​ ആംബുലന്‍സില്‍ പോയ ഗര്‍ഭിണിയെ കര്‍ണാടക പൊലീസ്​ തടഞ്ഞ്​ തിരിച്ചയച്ചതിനെ തുടര്‍ന്ന്​ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. അതിര്‍ത്തിയില്‍ നിന്നും കാസര്‍​കോ​ട്ടേക്ക്​ തിരിച്ചുപോരുന്നതിനിടെയാണ്​ യുവതി പ്രസവിച്ചത്​. ഉത്തര്‍പ്രദേശുകാരിയായ അമ്മയേയും കുഞ്ഞിനെയും കാസര്‍കോട്​ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.


കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട്​ ജില്ലയിലെ നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ കര്‍ണാടക മണ്ണിട്ട്​ അടച്ചിട്ടിരുന്നു. ദേലംപാടി, വോര്‍ക്കാടി, പൈവളിംഗ, മഞ്ചേശ്വരം, എന്‍മകജെ പഞ്ചായത്തുകള്‍ ഇതോടെ ഒറ്റപ്പെടുകയും ചെയ്​തിരുന്നു. തലപ്പാടി അതിര്‍ത്തിയില്‍ വെച്ചാണ് പോലീസ്​ ആംബുലന്‍സ്​ തടഞ്ഞത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K