26 March, 2020 09:23:35 PM


പത്തനംതിട്ടയിലെ കൊറോണ രോഗി കോട്ടയം തെളളകത്തെ ഹോട്ടലിലും എത്തി



കോട്ടയം: ഇന്നലെ പത്തനംതിട്ടയിൽ കോവിഡ് 19 സ്ഥിരീകരിച്ച രോഗി കോട്ടയം തെള്ളകത്തെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചതായി റിപ്പോർട്ട്. ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ച റൂട്ട് മാപ്പിൽ മാർച്ച് 14 ന് രാവിലെ 10.45 നും 11 മണിക്കും ഇടയിൽ രോഗി തെള്ളകത്തെ അന്നപൂർണ്ണ ഹോട്ടലിൽ എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിലും  രോഗി സഞ്ചരിച്ച മറ്റിടങ്ങളിലും ചുവടെ ചേര്‍ക്കുന്ന റൂട്ട് മാപ്പില്‍ വ്യക്തമാക്കിയിരിക്കുന്ന സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ എത്രയും പെട്ടെന്ന് ആരോഗ്യവകുപ്പുമായോ 9188297118, 9188294118 എന്നീ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.


13 ന് രണ്ട് മണിക്ക് ലണ്ടനിൽ നിന്നും പുറപ്പെട്ട രോഗി 14 ന് ഒരു മണിക്ക് അബുദാബിയിലിറങ്ങി അവിടെ നിന്നും 2.50നുള്ള വിമാനത്തിൽ കയറി രാവിലെ 8.30ന് നെടുമ്പാശ്ശേരിയിൽ എത്തി. ആറന്മുള എരുമക്കാടേക്കുള്ള യാത്രയിലാണ് തെള്ളകത്തെ ഹോട്ടലിൽ കയറിയത്. 15നും 23നും കോഴഞ്ചേരി ആശുപത്രിയിൽ എത്തി. ഇന്നലെയാണ് കോവിഡ്‌ ബാധ സ്ഥിരീകരിച്ചത്. വിമാനത്താവളം, വീട്, ആശുപത്രി എന്നീ സ്ഥലങ്ങൾക്കു പുറമെ തെള്ളകത്തെ ഹോട്ടൽ മാത്രമാണ് റൂട്ട് മാപ്പിൽ അധികമായുള്ളത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.5K