26 March, 2020 05:16:41 PM


നിരോധനാജ്ഞ ലംഘിച്ച് പോലീസിനോട് തട്ടിക്കയറിയ യുവാവ് അറസ്റ്റില്‍



കൽപ്പറ്റ: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞയുമായി സഹകരിക്കാതെ കറങ്ങിനടന്ന യുവാവ് പോലീസിനോടും തട്ടിക്കയറി. ഇയാളെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുണ്ണിപ്പടി പിലാക്കൽ വീട്ടില്‍ മുസ്തഫയുടെ മകന്‍ ശിഹാബുദീന്‍ (30) ആണ് അറസ്റ്റിലായത്.


ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി വൈകിട്ടോടെ കൽപ്പറ്റയില്‍ നടന്ന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. എസ് .ഐ അബ്ബാസലിയും പാർട്ടിയും മുട്ടിൽ മാണ്ടാട് കുഞ്ഞുണ്ണിപടിയിൽ കൂടിയ ആളുകളോട് പിരിഞ്ഞുപോവുവാൻ പറയുന്നതിനിടെയാണ് ശിഹാബുദീൻ പോലീസുകാരോട് തട്ടിക്കയറുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയതത്. എസ്.ഐ.യെയും പോലീസുകാരെയും മർദ്ദിക്കുകയും ആജ്ഞ ലംഘിക്കുകയും ചെയ്തതിനു പ്രതിയെ അറസ്റ്റ് ചെയ്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K