25 March, 2020 05:57:25 PM


കോട്ടയത്ത് 2688 പേര്‍ ഹോം ക്വാറന്‍റയിനില്‍; രോഗബാധിതരില്‍ 2 പേര്‍ സുഖം പ്രാപിച്ചു



കോട്ടയം: ജില്ലയില്‍ ഒരാളെ കൂടി ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ രണ്ടും ഉള്‍പ്പെടെ ആകെ 7 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്.  ഇതുവരെ 207 സാമ്പിളുകള്‍ പരിശോധിച്ചതില്‍ മൂന്ന് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചുവെങ്കിലും ഇവരില്‍ രണ്ട് പേര്‍ സുഖം പ്രാപിച്ചു. കോട്ടയത്ത് നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദമ്പതികളാണ് രോഗവുമുക്തരായത്. ഹോം ക്വാറന്‍റയിനില്‍ ആകെ 2688 പേരാണുള്ളത്.


കോട്ടയം  ജില്ലയിലെ ഇതുവരെയുള്ള വിവരങ്ങള്‍


1. ജില്ലയില്‍ ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 1
2. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 0
3. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ  - 7 (അഞ്ചു പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും)
4. ഇന്ന് ഹോം ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ - 277
5. ഹോം ക്വാറന്റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 0
6. ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ ആകെ - 2688
7. ജില്ലയില്‍ ഇതുവരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ - 207
8. നിലവില്‍ പോസിറ്റീവ് - 1 (3 പേരുണ്ടായിരുന്നതില്‍ 2 പേര് സുഖം പ്രാപിച്ചു)
9. നെഗറ്റീവ്  - 178
10. ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ - 25
11. നിരാകരിച്ച സാമ്പിളുകള്‍ - 3
12. ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 6
13. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 21
14. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ - 123
15. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ - 0
16. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായവര്‍ - 0
17. കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ - 74
18. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ - 1632
19. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ - 50
20. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ - 309
21. ഹോം ക്വാറന്റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ - 1537



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K