25 March, 2020 01:03:06 PM


ജി.ജയരാജിനെ സി-ഡിറ്റ് ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റി; പകരം ചുമതല എസ് ചിത്രയ്ക്ക്



തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗവും ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണുമായ ടിഎന്‍ സീമയുടെ ഭര്‍ത്താവ് ജയരാജിനെ സി-ഡിറ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കി. പകരം എസ്.ചിത്ര ഐ.എ.എസ് പുതിയ ഡയറക്ടറായി സ്ഥാനമേല്‍ക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ജയരാജിന്‍റെ നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ നീക്കം.  സി-ഡിറ്റ് മുന്‍ രജിസ്ട്രാറായിരുന്ന ജയരാജിനെ ഡയറക്ടറായി നിയമിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.


വിരമിച്ചതിന് ശേഷം കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് രജിസ്ട്രാറായി പുനര്‍നിയമനം നല്‍കിയ ശേഷമാണ് ഇയാളെ ഡയറക്ടർ പദവിയിൽ അവരോധിച്ചത്. മാസം ഒന്നര ലക്ഷം രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കായിരുന്നു ഡി-ഡിറ്റ് ഡയറക്ടറായുള്ള നിയമനം. പ്രവൃത്തി പരിചരം മുന്‍നിര്‍ത്തിയാണ് നിയമനമെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. ഡയറക്ടറായി നിയമനം നേടുന്നതിനു വേണ്ടി നേരത്തെ രജിസ്ട്രാറായിരുന്ന കാലത്ത് ജയരാജ് സി-ഡിറ്റ് സര്‍വീസ് ചട്ടത്തില്‍ മാറ്റം വരുത്തിയെന്നും ആക്ഷേപമുയർന്നിരുന്നു. ഭരണാനുകൂല സംഘടനയുടെ എതിര്‍പ്പും മറി കടന്നായിരുന്നു നിയമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K