25 March, 2020 10:53:17 AM


വിവേക് എക്സ്പ്രസ് കേരളത്തിൽ; യാത്രക്കാര്‍ പാലക്കാടും തൃശൂരും ഐസൊലേഷനില്‍



തൃശൂർ: കേരളത്തിലേക്കുള്ള അവസാന ട്രെയിനായ ഡിബ്രുഗഢിൽനിന്നുള്ള വിവേക് എക്സ്പ്രസ് ഇന്നലെ രാത്രിയോടെ സംസ്ഥാനത്തെത്തി. ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്രെയിൻ തൃശൂരിൽ സർവീസ് അവസാനിപ്പിച്ചു. ട്രെയിനിലെ യാത്രക്കാരെ പാലക്കാട് വിക്ടോറിയ കോളേജിലും തൃശൂർ കിലയിലുമായി സജ്ജീകരിച്ച ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. കന്യാകുമാരി വരെ സർവ്വീസ് നടത്തേണ്ട ട്രെയിനാണ് തൃശൂരിൽ യാത്ര അവസാനിപ്പിച്ചത്.


ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് ട്രെയിൻ പാലക്കാട്ട് എത്തിയത്. 131 യാത്രക്കാരെയാണ് വിക്ടോറിയ കോളേജിലെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവരാണ് യാത്രാസംഘത്തിൽ ഉണ്ടായിരുന്നത്. പാലക്കാട്ട് ഇറങ്ങിയ യാത്രക്കാരിൽ 121 പേർ പുരുഷൻമാരും ഒമ്പത് പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെണ്ടറുമായിരുന്നു.
ശേഷിച്ച അമ്പത് യാത്രക്കാരുമായി ട്രെയിൻ തൃശൂരിലെത്തുകയായിരുന്നു. അവരെ കിലയിൽ ഒരുക്കിയ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ മാറ്റി. ഡോക്ടമാർ ഉൾപ്പെട്ട മെഡിക്കൽ സംഘം യാത്രക്കാരെ പരിശോധിച്ചു. പാലക്കാട് സ്റ്റേഷനിൽ അറുപതോളം വരുന്ന പൊലീസ് സംഘമാണ് യാത്രക്കാരെ മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചത്.



Share this News Now:
  • Google+
Like(s): 108