23 March, 2020 07:17:27 PM


കൊറോണ കോർപറേഷനോടൊ ? നിർദ്ദേശങ്ങൾ മറികടന്ന് കൊച്ചി കോർപറേഷനിൽ ബജറ്റ്



കൊച്ചി: കോവിഡ്  19 നിയന്ത്രണ നിർദ്ദേശങ്ങൾ മറികടന്ന് മറികടന്ന് കൊച്ചി നഗരസഭയുടെ ബജറ്റ് സമ്മേളനം. രോഗ ഭീതിക്കിടയിൽ സമ്മേളനം നടത്തരുതെന്ന ജില്ലാ കലക്ടറുടെ നിർദേശം തള്ളിയായിരുന്നു ബജറ്റ് അവതരണം. ആളുകൾ കൂട്ടം കൂടരുതെന്ന് ബോധവത്ക്കരണം നടത്തേണ്ടവരാണ് ബജറ്റ് അവതരിപ്പിക്കാനായി ഇന്ന് കൂട്ടമായി എത്തിയത്. 74 അംഗ കൗൺസിലിൽ ഭൂരിപക്ഷവും വന്നു. ഉദ്യോഗസ്ഥരും  ജീവനക്കാരും കൂടി ഹാളിൽ നിറഞ്ഞതോടെ ആളെണ്ണം കൂടി.



Share this News Now:
  • Google+
Like(s): 101