21 March, 2020 02:55:12 PM


വളളിയാങ്കാവ് ക്ഷേത്രത്തില്‍ ആള്‍കൂട്ടമെത്തി പൂജ; ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറസ്റ്റില്‍



മുണ്ടക്കയം ഈസ്റ്റ്:  പ്രസിദ്ധമായ വളളിയാങ്കാവ് ദേവീക്ഷേത്രത്തില്‍  സര്‍ക്കാര്‍ നിര്‍ദ്ദേശം ലഘിച്ചു ഗുരുസി പൂജ നടത്തിയതിനെതിരെ  പെരുവന്താനം പൊലീസ്  കേസെടുത്തു. സംഭവവുമായി ബന്ധപെട്ട് ക്ഷേത്രം അഡ്മിനിസ്ട്രറ്റര്‍ എം.രവികുമാറിനെ പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ പ്രധാന വഴിപാടിലൊന്നാണ് ഗുരുസി പൂജ. ഇതിന് വെളളിയാഴ്ച പരിധിയിലധികം ആളുകള്‍ പങ്കെടുത്തത്തായി  പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K