18 March, 2020 07:38:38 PM


കോട്ടയത്ത് ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഒരാളെക്കൂടി ഒഴിവാക്കി



കോട്ടയം: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാളെക്കൂടി ഡിസ്ചാര്‍ജ്ജ് ചെയ്തു. ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ഈരാറ്റുപേട്ട സ്വദേശിയാണ് സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഇന്ന് ആശുപത്രിവിട്ടത്. ഇയാള്‍ ഹോം ക്വാറന്‍റയിനില്‍ തുടരും.


ഇന്ന് പുതിയതായി ആരെയും ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല.  കോട്ടയം മെഡിക്കല്‍ കോളേജില്‍ ആറു പേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ഇപ്പോല്‍ ഐസോലേഷനിലുള്ളത്. 37 പേര്‍ക്കുകൂടി ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1415 ആയി. ഇന്നലെ ഫലം വന്ന 14 സാമ്പിളുകളുകളിലും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. 


കോട്ടയം ജില്ലയിലെ വിവരങ്ങള്‍ ഇന്ന് വരെ...

1. ജില്ലയില്‍ ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 0
2. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ (ഉംറ കഴിഞ്ഞു വന്ന ഈരാറ്റുപേട്ട സ്വദേശി) - 1
3. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ - 7 (ആറുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും)
4. ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ - 37
5. ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ -1415
6. ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ -106
7. പോസിറ്റീവ് - 2
8. നെഗറ്റീവ് - 83
9. ഫലം വരാനുള്ളവ - 18
10. നിരാകരിച്ചവ - 3
11. ഇന്നലെ ഫലം വന്ന സാമ്പിളുകള്‍ - 14 (ഇവയില്‍ എല്ലാം നെഗറ്റീവ്)
12. ഇന്നലെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ -8
13. രോഗം സ്ഥീരികരിച്ചവരുടെ സഞ്ചാരപഥം പ്രസിദ്ധീകരിച്ചതിനുശേഷം റിപ്പോര്‍ട്ട് ചെയ്തവര്‍ -53
14. സഞ്ചാര പഥവുമായി ബന്ധപ്പെട്ട് ഇന്ന് റിപ്പോര്‍ട്ട് ചെയ്തവര്‍ - 0
15. രോഗം സ്ഥിരീകരിച്ചവരുടെ  പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) -0
16. പ്രൈമറി കോണ്‍ടാക്ടുകള്‍ (ആകെ)  - 129
17. സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന്  കണ്ടെത്തിയത്) -0

18. സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ആകെ) - 460
19. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക്  വിധേയരായ യാത്രക്കാര്‍ - 2878
20. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ - 0
21. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായ ആകെ യാത്രക്കാര്‍ - 6048
22. കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ - 50
23. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ - 1003
24. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ -26
25. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ - 69



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K