18 March, 2020 02:24:46 PM


രാജ്യത്ത് കൊറോണ ബാധിതര്‍ 147; സൈനികര്‍ ഉള്‍പ്പെടെ 1200 പേർ നിരീക്ഷണത്തില്‍



ദില്ലി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 147 ആയി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുതിയതായി പത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 25 വിദേശികൾക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് ബാധയെ തുടർന്ന് മൂന്നു മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിനിടെ, ഇന്ത്യൻ സൈന്യത്തിൽ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. ലേയിലെ ഛുഹോത്തിലെ 34 കാരനായ സൈനികനാണ് രോഗം സ്ഥിരകരിച്ചത്. ഇയാളുടെ പിതാവ് അടുത്തിടെ ഇറാനിൽ തീർത്ഥാടനത്തിന് പോയി മടങ്ങിവന്നിരുന്നു. കോവിഡ് ബാധിച്ച സൈനികനൊപ്പം ബാരക്കിൽ കഴിഞ്ഞിരുന്ന പത്ത് സൈനികർ ക്വാറന്റൈനിൽ. ലഡാക്കിലെ റെജിമെന്റൽ സെന്ററിലെ 800 പേർ നിരീക്ഷണത്തിലാണ്.




Share this News Now:
  • Google+
Like(s): 153