16 March, 2020 08:36:53 AM


പൊലീസിന് നേരെ കുരുമുളക് സ്പ്രേ ആക്രമണം : പൊൻകുന്നത്ത് ഒരാൾ പിടിയിൽ




 

പൊൻകുന്നം : വാഹനപരിശോധനയ്ക്കിടെ പൊലീസുകാർക്ക് നേരെ മൂന്നംഗ സംഘത്തിന്റെ കുരുമുളക് സ്പ്രേ പ്രയോഗം. ഞായറാഴ്ച്ച പകൽ 11.00 മണിയോടെയാണ് സംഭവം. പൊൻകുന്നം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ നാസർ റ്റി എച്ച്, അവിനാശ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പൊൻകുന്നം-മണിമല റോഡിൽ ചിറക്കടവ് ബാങ്കിന് സമീപമായിരുന്നു വാഹനപരിശോധന.


ആക്ടിവയിലെത്തിയ പത്തനാട് സ്വദേശികളായ മൂന്നംഗ സംഘത്തെ കൈകാട്ടി നിർത്തിച്ചപ്പോഴാണ് കുരുമുളക് സ്പ്രേ പ്രയോഗിച്ചത്. സംഭവത്തിന് ശേഷം യുവാക്കൾ സ്‌കൂട്ടറുമായി രക്ഷപെട്ടു. എന്നാൽ മഞ്ഞപ്പള്ളികുന്നിൽ വെച്ച് സംഘാംഗമായ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. ചെത്തിപ്പുഴ സ്വദേശി ഫിനോ ദേവസ്യ(20) ആണ് പിടിയിലായത്. ഇയാൾ കഞ്ചാവ് കേസിൽ ഉൾപ്പടെ പ്രതിയാണ്. മറ്റു രണ്ടു പേർക്കായുള്ള തെരച്ചിൽ ആരംഭിച്ചു. ആക്രമണത്തിനിരകളായ പൊലീസുകാർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K