14 March, 2020 08:21:05 PM


ഭാഷാപണ്ഡിതനും കവിയുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു



തിരുവനന്തപുരം: ഭാഷാ പണ്ഡിതനും കവിയുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഏറെക്കാലമായി വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചാണ് അന്ത്യം. മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിക്കാരില്‍ ഒരാളായിരുന്ന പുതുശ്ശേരി മലയാള ഭാഷയുടെ ശ്രേഷ്ഠ പദവിക്കു വേണ്ടി പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ചുണ്ട്.


1928 സെപ്റ്റംബര്‍ 23 ന് മാവേലിക്കരയിലെ വള്ളിക്കുന്നത്തായിരുന്നു പുതുശ്ശേരി രാമചന്ദ്രന്റ ജനനം. 1942 ആഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യ സമരത്തിലൂടെയാണ് പുതുശ്ശേരിയുടെ രാഷ്ട്രീയ പ്രവേശനം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 1947 ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ വരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. അതേ സ്‌കൂളില്‍ 1947 ന് ഇദ്ദേഹം ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K