13 March, 2020 02:40:09 PM


ക​ഴ​ക്കൂ​ട്ടം കു​ള​ത്തൂ​രി​ല്‍ ദമ്പതികളും മകനും വാടകവീട്ടില്‍ മ​രി​ച്ച നി​ല​യി​ല്‍



തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം കു​ള​ത്തൂ​രി​ല്‍ ഒ​രു വീ​ട്ടി​ലെ മൂ​ന്ന് പേര്‍ മ​രി​ച്ച നി​ല​യി​ല്‍. കുളത്തൂര്‍ സ്വദേശികളായ ദമ്പ​തി​ക​ളും ഇ​വ​രു​ടെ 10 വ​യ​സു​കാ​ര​നായ മ​ക​നു​മാ​ണ് മ​രി​ച്ച​ത്. കു​ള​ത്തൂ​ര്‍ ഗ്ര​ന്ഥ​ശാ​ല​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന സു​രേ​ഷ് (35), ഭാ​ര്യ സി​ന്ധു (33), മ​ക​ന്‍ ഷാ​രോ​ണ്‍ (10) എ​ന്നി​വ​രെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


സി​ന്ധു​വി​ന്‍റെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ല്‍ ത​റ​യി​ലും സു​രേ​ഷി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യിലുമാണ് ക​ണ്ടെ​ത്തി​യ​ത്. ഭാര്യയെയും മകനെയും കൊന്ന് സുരേഷ് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നുണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​ങ്ങി.



Share this News Now:
  • Google+
Like(s): 213