12 March, 2020 12:18:26 PM


സീരിയല്‍ നടനും തിലകന്‍റെ മകനുമായ ഷാജി തിലകന്‍ അന്തരിച്ചു



ചാലക്കുടി: പരേതനായ ചലച്ചിത്രനടന്‍ തിലകന്‍റെയും ശാന്തയുടെയും മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ (55) അന്തരിച്ചു. ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടായിരുന്നു താമസം. കരള്‍സംബന്ധമായ അസുഖത്തെതുടര്‍ന്ന് അമൃതാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അപ്പോളോ ടയേഴ്‌സ് ജീവനക്കാരനാണ്. ഭാര്യ: ഇന്ദിര ഷാജി, മകള്‍: അഭിരാമി. എസ്. തിലകന്‍. സഹോദരങ്ങള്‍: നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍.



Share this News Now:
  • Google+
Like(s): 5.6K