10 March, 2020 10:53:53 PM


കൊറോണ ലക്ഷണങ്ങളുമായി പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ആൾ മുങ്ങി




പാലാ: കൊറോണ രോഗ ലക്ഷണങ്ങളുമായി പാലാ ജനറല്‍ ആശുപത്രിയിൽ ചികിത്സ തേടിയ ആൾ ചികിത്സയ്ക്ക് കത്തുനിൽക്കാതെ ആശു പത്രിയിൽനിന്ന് മുങ്ങി. സൗദിയിൽ നിന്നെത്തിയ കുമളി സ്വദേശിയാണ് ചാടിപ്പോയത്. കഴിഞ്ഞ വ്യാഴാഴ്ച  രാത്രി 11 ഓടെയാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജലദോഷവും ചുമയുമടക്കം രോഗങ്ങളോടെ ഇയാൾ ചികിത്സ തേടിയത്.


കൊറോണ രോഗലക്ഷണമുള്ളതിനാൽ ലാബ് ടെസ്റ്റ് ഉൾപ്പടെ കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തിലേയ്ക്ക് മാറ്റിയ ഇയാൾ രാത്രിയിൽത്തന്നെ അവിടെ നിന്ന് സ്ഥലം വിടുകയായിരുന്നെന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. ഭാര്യയോടൊപ്പമാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയ ഇയാളെ അവിടെ നിന്ന് വിദഗ്ദ്ധ പരിശോധനകൾക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് വിട്ടതാണ്.കോട്ടയത്തേയ്ക്കുള്ള യാത്രാമധ്യെയാണ് പാലാ ജനറൽ ആശുപത്രിയിൽ എത്തിയത്.


ആരോഗ്യ വകുപ്പിനെയും ഇടുക്കി ജില്ലാ ആരോഗ്യവിഭാഗത്തെയും ഇത് സംബന്ധിച്ച് വിവരം അറിയിച്ചിട്ടുള്ളതായാണ് വിവരം. ആശുപത്രിയില്‍ ഇയാള്‍ നല്‍കിയ മേൽവിലാസം ശരിയാണോയെന്നും സംശയമുയരുന്നുണ്ട്. ഇയാളെ കണ്ടെത്താൻ കളക്ടറുടെ നിർദ്ദേശ പ്രകാരം പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.  കൊറോണ രോഗം പടരുന്ന സാഹചര്യത്തിൽ സ്ഥിതി നിയന്ത്രിക്കുന്നതിന് ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്ലിനിക്കും ഐസൊലേഷൻ വാർഡും സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K