10 March, 2020 10:26:31 PM


വസ്ത്രവ്യാപാരിയുടെ തലയ്ക്ക് അടിച്ച സംഭവം: ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി അറസ്റ്റില്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ വസ്ത്രവ്യാപാരിയെ കമ്പിവടിക്ക് അടിച്ച കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. കോതമംഗലം സ്വദേശി സുരേഷ് (31) ആണ് ഏറ്റുമാനൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഡിസംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂര്‍ ശക്തിനഗറില്‍ അലീന ഗാര്‍മെന്റ്‌സ് എന്ന വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ ഉടമ കുറുമുള്ളൂര്‍ സ്വദേശി റോയിയ്ക്കാണ് മര്‍ദ്ദനമേറ്റത്.


കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങവേ വഴി ചോദിക്കാനെന്ന വ്യാജേന കാറിലെത്തിയ നാലംഗസംഘം റോയിയെ കമ്പിവടിക്ക് തലക്ക് അടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മൂന്ന് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.കോടതിയില്‍ ഹാജരാക്കിയ സുരേഷിനെ റിമാന്‍ഡ് ചെയ്തു. നാലംഗസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ മാന്നാനം സ്വദേശി സിജുവിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K