10 March, 2020 06:08:37 PM


കൊവിഡ് 19 : മാസപൂജയ്ക്കായി ശബരിമലയില്‍ ഭക്തജനങ്ങള്‍ എത്തരുതെന്ന് ദേവസ്വം ബോര്‍ഡ്



തിരുവനന്തപുരം : കൊറോണ വൈറസ് കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് മാസപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തിച്ചേരരുതെന്ന് അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ്. അഭ്യര്‍ത്ഥന ഭക്തജനങ്ങള്‍ സ്വീകരിക്കുകയും മാസപൂജയ്ക്കായി ശബരിമലയിലേക്ക് വരുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്യാമെന്നും പ്രതീക്ഷയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.


വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണിതെന്നും അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു തീരുമാനം കൈക്കൊള്ളാനാകുവെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഭക്തജനങ്ങള്‍ വന്നാല്‍ തടയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. കൊറോണയുടെ പശ്ചാത്തിലത്തില്‍ കൈകൊള്ളേണ്ട നടപടിയെക്കുറിച്ച് ആരോഗ്യവകുപ്പുമായി ദേവസ്വം ബോര്‍ഡ് ചര്‍ച്ച നടത്തിയിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K