09 March, 2020 12:20:24 AM


പത്തനംതിട്ടയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരാഴ്ച അവധി നല്‍കി തിരുവനന്തപുരം മാര്‍ ഇവാനിയോസ്



തിരുവനന്തപുരം: മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ വിവിധ കോളേജുകളില്‍ നിന്നും ഹോസ്റ്റലുകളില്‍ നിന്നും അവധിക്ക് നാട്ടില്‍ പോയ വിദ്യാര്‍ത്ഥികളില്‍ പത്തനംതിട്ട ജില്ലയില്‍നിന്നുള്ളവര്‍ക്ക് തിരികെ ചെല്ലുന്നതിന് താല്‍ക്കാലിക വിലക്ക്. പത്തനംതിട്ട ജില്ലയില്‍നിന്നുള്ളവര്‍ക്ക് ഒരാഴ്ചത്തേക്ക് ഹാജരോടുകൂടിയ അവധി നല്‍കിയിരിക്കുന്നതായി കോളേജ് അധികൃതര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം വിദ്യാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K