04 March, 2020 09:29:33 PM


വനിതാ നഴ്‌സുമാര്‍ക്ക് സൗദിയില്‍ അവസരം: അഭിമുഖം മാര്‍ച്ച് 16 മുതല്‍ 20 വരെ ബംഗളൂരുവില്‍



തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലേക്ക്  വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എം.എസ്.സി., പി.എച്ച്.ഡി. യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), എമര്‍ജന്‍സി, ജനറല്‍ നഴ്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.


മാര്‍ച്ച് 16 മുതല്‍ 20 വരെ ബംഗളൂരുവില്‍ അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍  www.norkaroots.org  മുഖേന അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി  മാര്‍ച്ച് 12. കൂടുതല്‍ വിവരങ്ങള്‍ 18004253939 (ടോള്‍ ഫ്രീ ഇന്ത്യയില്‍ നിന്നും ) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്നീ നമ്പരുകളില്‍ ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K