03 March, 2020 10:06:24 AM


ബത്തേരിയിൽ കാറുമായി കൂട്ടിയിടിച്ച ബസ് മറിഞ്ഞ് ഒരു മരണം



കല്‍പ്പറ്റ: ബത്തേരി ഐഡിയൽ സ്കൂളിന് മുൻപിൽ കാറുമായി കൂട്ടിയിടിച്ച സ്വകാര്യബസ് മറിഞ്ഞ് ഒരു മരണം. ബസ് യാത്രികനായ നെല്ലറച്ചാൽ സ്വദേശി വിപിൻ ആണ് മരിച്ചത്. കൽപ്പറ്റയിൽ നിന്ന് ബത്തേരിക്ക് പോകുകയായിരുന്നു ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. 


ബത്തേരി മിനർവാ പി എസ് സി കോച്ചിംഗ് സെൻററിൽ വിദ്യാർഥിയാണ് വിപിൻ. പരിക്കേറ്റ കാർ ഡ്രൈവർ കൽപറ്റ മലബാർ ഗോൾഡ് ഷോ റൂം ഹെഡ്ഡ്  വി എം അബൂബക്കറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദ്യാർഥികളടക്കം നിരവധി യാത്രക്കാരുമായി വരികയായിരുന്ന ബസ് ഇടിയുടെ ആഘാതത്തിൽ മറിയുകയായിരുന്നു. ചിലരുടെ പരിക്ക് ഗുരുതരമാണ്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K