27 February, 2020 09:46:36 AM


യുവതിയെ ഹോട്ടലിൽ എത്തിച്ച് തോക്ക് ചൂണ്ടി നഗ്നയാക്കി പീഡിപ്പിച്ചു; ഗുണ്ടാത്തലവൻ അറസ്റ്റിൽ



കോട്ടയം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗുണ്ടാനേതാവ് പിടിയിൽ. അമ്മഞ്ചേരി ഗ്രേസ് കോട്ടേജിൽ അമ്മഞ്ചേരി സിബി എന്നറിയപ്പെടുന്ന സിബി ജി. ജോണിനെ (38)യാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബ്ലേഡ് മാഫിയ തലവനും, ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധവുമുള്ള സിബി കടുത്തുരുത്തിയിൽ വാടകയ്ക്കു താമസിക്കുന്ന  21കാരിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.


ഹോട്ടൽ മുറിയിൽ എത്തിച്ച് പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഡയാലിസിസ് ടെക്‌നീഷ്യയായ പെൺകുട്ടിയുടെ  സഹോദരന്‍റെ സുഹൃത്താണെന്ന ബന്ധത്തിന്‍റെ പേരിലാണ് ഫെയ്സ് ബുക്കു വഴി അടുപ്പം സ്ഥാപിച്ചത്. വിവാഹം ചെയ്യണമെന്ന് പെൺകുട്ടിയും വീട്ടുകാരും പറഞ്ഞപ്പോഴാണ്, ഇയാൾ വിവാഹിതനും ഒരു കുഞ്ഞിന്‍റെ പിതാവും, കാപ്പ ലിസ്റ്റിൽ ഉള്ളയാളുമാണെന്ന് അറിയുന്നത്.


തുടർന്നു ബുധനാഴ്ച ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകുകയായിരുന്നു. തുടർന്നു ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ക്ലീറ്റസ് കെ.ജോസഫിന്‍റെ നേതൃത്വത്തില്‍ എസ് ഐ കെ.ദീപകും സംഘവും ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Share this News Now:
  • Google+
Like(s): 818