25 February, 2020 10:03:06 AM
കേരളത്തിലെ ആദ്യ മുസ്ലീം വനിത പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി അന്തരിച്ചു
മലപ്പുറം: കേരളത്തില്‍ ആദ്യമായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് എത്തിയ മുസ്ലീം വനിതയായ ആയിഷക്കുട്ടി (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മരണം. മലപ്പുറം ജില്ലയിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്റ് പദവികൂടിയായിരുന്നു. 1979-84 കാലഘട്ടത്തില്‍ ചങ്ങരംകുളം നന്നംമുക്ക് കറുത്താലില്‍ ആയിഷക്കുട്ടി സ്വന്തമാക്കിയത്. ഉപ്പുങ്ങല്‍ പുന്നയൂര്‍ക്കുളം എ.എം.എല്‍.പി. സ്‌കൂള്‍ മുന്‍ അധ്യാപിക കൂടിയായിരുന്നു അവര്‍. 1979-84 കാലഘട്ടത്തിലാണ് ആദ്യമായി നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. ഏഴു തവണ പഞ്ചായത്ത് അംഗമെന്ന നിലയിലും ആയിഷക്കുട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 മുതല്‍ 2000 വരെ ഒരിക്കല്‍ കൂടി അവര്‍ നന്നംമുക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയിരുന്നു.