24 February, 2020 11:23:11 PM


കുറവിലങ്ങാട് പാറ്റാനി ജംഗ്ഷനില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു



കുറവിലങ്ങാട്: കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. കുറവിലങ്ങാട് പാറ്റാനി ജംഗ്ഷനു സമീപം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഉന്തുവണ്ടിയില്‍ കടലകച്ചവടം നടത്തിവന്നിരുന്ന ക്ലാരറ്റ് ഭവനു സമീപം മൈലക്കുഴിയിൽ ഔസേപ്പ് (72) ആണ് മരിച്ചത്. വഴി മുറിച്ചു കടക്കുമ്പോൾ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന കാറിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. കുറവിലങ്ങാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K