23 February, 2020 10:37:09 AM


വെടിയുണ്ടകള്‍ പരിശോധിക്കാന്‍ എന്‍ഐഎ; മിലിട്ടറി ഇന്‍റലിജന്‍സും അന്വേഷണം ആരംഭിച്ചു



കൊല്ലം: കുളത്തൂപുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാക്ക് നിര്‍മ്മിതമാണെന്ന സംശയത്തിന്റെ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. എന്‍ഐ സംഘം അന്വേഷണത്തിന് ഉടന്‍ എത്തിയേക്കും. ഇതോടൊപ്പം മിലട്ടറി ഇന്റലിജന്‍സും പരിസര പ്രദേശങ്ങളിലും വന പ്രദേശങ്ങളിലും ഇന്ന് പരിശോധ നടത്തും. ബോംബ് സ്‌കോഡിന്റെ നേതൃത്വത്തിലാണ് പരിശോധന.


പതിനാല് വെടിയുണ്ടകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഇന്നലെ വെടിയുണ്ടകള്‍ പരിശോധിച്ചിരുന്നു. കണ്ടെത്തിയത് സര്‍വ്വീസ് റിവോള്‍വറുകളില്‍ ഉപയോഗിക്കുന്ന തിരകള്‍ അല്ലെന്നാണ് പോലീസ് നിഗമനം. രഹസ്യ അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ ഇന്നും വെടിയുണ്ടകള്‍ പരിശോധിക്കും.


7.62 എംഎം വെടിയുണ്ടകളാണ് ഇവയെന്ന് പ്രാഥമിക നിഗമനത്തില്‍ കണ്ടെത്തി. ഇതില്‍ ചിലതില്‍ പാക്കിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത് ഉണ്ട്. വെടിയുണ്ടകള്‍ പരിശോധിച്ച ഫൊറന്‍സിക് ഉദ്യോഗസ്ഥരാണ് ഈ ചുരുക്കെഴുത്ത് കണ്ടെത്തിയത്. വെടിയുണ്ടകള്‍ കണ്ടെത്തിയതിന്റെ അന്വേഷണം തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിട്ടു. നിലവില്‍ കൊട്ടാരക്കര സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു സംഭവത്തില്‍ അന്വേഷണം നടന്നിരുന്നത്. അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഡിഐജി അനൂപ് കുരുവിള ജോണിനാണ് അന്വഷണ ചുമതല



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K