12 February, 2020 08:36:56 AM


ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ ന​രേ​ഷ് യാ​ദ​വി​ന് നേ​രെ വെ​ടി​വ​യ്പ്: പ്ര​വ​ർ​ത്ത​ക​രിൽ ഒരാൾ മരിച്ചു



ദില്ലി: ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ ന​രേ​ഷ് യാ​ദ​വി​നും പ്ര​വ​ർ​ത്ത​ക​ർ‌​ക്കും നേ​രെ വെ​ടി​വ​യ്പ്. ആ​ക്ര​മ​ണ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആം ​ആ​ദ്മി പാ​ർ​ട്ടി​യാ​ണ് ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം​ ആ​ദ്മി വ​ൻ​വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തു​ട​ർ​ച്ച ഉ​റ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ര്‍​ട്ടി എം​എ​ല്‍​എ​യു​ടെ നേ​ര്‍​ക്ക് വ​ധ​ശ്ര​മ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.


ക്ഷേ​ത്ര സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങും​വ​ഴി​യാ​ണ് മെ​ഹ്റോ​ളി എം​എ​ൽ​എ​യാ​യ ന​രേ​ഷ് യാ​ദ​വി​നും സം​ഘ​ത്തി​നും നേ​ര്‍​ക്ക് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. എം​എ​ല്‍​എ​യെ അ​നു​ഗ​മി​ച്ചി​രു​ന്ന അ​ശോ​ക് മ​ന്‍ എ​ന്ന​യാ​ള്‍​ക്കാ​ണ് വെ​ടി​യേ​റ്റ​തെ​ന്ന് ആ​പ് രാ​ജ്യ​സ​ഭാ എം​പി സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കി​ഷ​ന്‍​ഗ​ഡ് പോ​ലീ​സ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ക്ര​മി​ക​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K