09 February, 2020 08:39:39 PM


കടയ്ക്കലിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു



കൊല്ലം: കടയ്ക്കലിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. നാഗർകോവിൽ സ്വദേശികളായ സെൽവരാജ് (49) മക്കളായ ശരവണൻ (20), വിഗ്നേഷ് (17) എന്നിവരാണു മരിച്ചത്. കടയ്ക്കൽ ദേവീക്ഷേത്രത്തിനു സമീപമുള്ള ചിറയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. സമീപത്തെ കടയിൽ ജോലിക്കു വന്നതായിരുന്നു ഇവർ. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K