08 February, 2020 08:16:03 PM


'പാക് ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടത്തെ മുസ്ലീംകളെ വേദനിപ്പിച്ചല്ല' - രാഹുല്‍ ഈശ്വര്‍



കൊച്ചി: പാകിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇന്ത്യയിലെ മുസ്ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടാകരുതെന്ന് അയ്യപ്പ ധര്‍മ്മ സേന അധ്യക്ഷൻ രാഹുല്‍ ഈശ്വര്‍. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള മുസ്ലീംകളുടെ പേടി മാറ്റാൻ അയ്യപ്പ ധര്‍മ്മ സേന ഈ മാസം പത്തിന്  ചങ്ങരംകുളത്ത് ഏകദിന നിരാഹാരസമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.


പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നതാണ്. ഒരു വിഭാഗത്തെ മാത്രം പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാക് ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്ലിമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ തിരുവാഭരണം ഒരു തവണ കൈവിട്ടുപോയാല്‍ പിന്നീട് തിരിച്ച് കിട്ടില്ലെന്നും, അതുകൊണ്ടുതന്നെ പന്തളം കൊട്ടാരത്തിലെ ഇരുവിഭാഗങ്ങളും യോജിപ്പിലെത്തണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 68