08 February, 2020 05:07:22 PM


സഹോദരിമാരായ പെൺകുട്ടികളെ മാറിമാറി പീഡിപ്പിച്ച കേസിൽ ഒരാള്‍ അറസ്റ്റില്‍



ഇടുക്കി: സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കരാർ ജീവനക്കാരൻ പോക്സോ നിയമ പ്രകാരം അറസ്റ്റിലായി. കട്ടപ്പന കല്യാണത്തണ്ട് പനച്ചിയിൽ ബിജു (46)വിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ അമ്മയുടെ പരാതിപ്രകാരമായിരുന്നു ഇയാളെ കസ്റ്റഡിയെടുത്തത്. 


കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. തദ്ദേശ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരനായ ബിജു അഞ്ചും എട്ടും വയസുള്ള പെൺകുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. കുട്ടികൾ താമസിക്കുന്ന വീട്ടിലെത്തിയും തുടർന്ന് ഇയാളുടെ വീട്ടിലേക്ക് കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടു വന്നും പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 


കുട്ടികളുടെ രഹസ്യ ഭാഗങ്ങളിൽ തടവുകയും കിടക്കയിൽ കിടത്തി പീഡിപ്പിക്കുകയും ചെയ്തതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കുട്ടികളെ ഇയാൾ പീഡിപ്പിക്കുന്ന വിവരം അറിഞ്ഞ കുട്ടികളുടെ അമ്മ നേരിട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K