05 February, 2020 10:30:05 AM


ഇതരസംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു; അക്രമിയായ സഹപ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയില്‍



കൊട്ടാരക്കര: അ​ഞ്ച​ലി​ല്‍ ഇത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നും ബ​ന്ധു​വു​മാ​യ യു​വാ​വ് ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി. കൊ​ല​ക്ക് ശേ​ഷം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ പിടികൂടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​സാം സ്വ​ദേ​ശി ജ​ലാ​ലു​ദ്ദീ​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 


ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ ബ​ന്ധു​കൂ​ടി​യാ​യ അ​ബ്ദു​ല്‍ അ​ലി എ​ന്ന​യാ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ ​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഉ​ച്ച​ത്തി​ലു​ള്ള അ​ല​ര്‍​ച്ച കേ​ട്ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ര്‍ എ​ത്തി​യ​പ്പോ​ള്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു​കി​ട​ക്കു​ന്ന ജ​ലാ​ലു​ദ്ദീ​നെ​യാ​ണ് ക​ണ്ട​ത്. ആ​ക്ര​മ​ണം ത​ട​യാ​ന്‍ ഇ​വ​ര്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഇ​വ​ര്‍​ക്ക് നേ​രെ​യും അ​ബ്ദു​ല്‍ അ​ലി വെ​ട്ടു​ക​ത്തി വീ​ശി​യ​തോ​ടെ ഇ​വ​ര്‍ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.


ഇ​തി​നി​ട​യി​ല്‍ റൂ​മി​ലേ​ക്കു​ള്ള ഗ്രി​ല്ല് ഗേ​റ്റ് പൂ​ട്ടി​യ അ​ബ്ദു​ല്‍ അ​ലി ക​ഴു​ത്ത് അ​റു​ത്ത് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ അ​ഞ്ച​ല്‍ പോ​ലീ​സ് ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ഗ്രി​ല്‍ പൊ​ളി​ച്ചു അ​ക​ത്തു ക​യ​റി അ​ബ്ദു​ല്‍ അ​ലി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പ​രി​ക്കും ഗു​രു​ത​ര​മാ​ണ്. ഇ​റ​ച്ചി​ക്കോ​ഴി വി​ല്‍​പ്പ​ന സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രാ​ണ് ഇ​രു​വ​രും. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K