04 February, 2020 04:27:28 PM


പുന്നപ്രയിൽ സ്വകാര്യ ലാബ് ജീവനക്കാരന്‍റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ



ആലപ്പുഴ: സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ രണ്ടു തൈക്കൽ ഷാജിയെയാണ് കപ്പക്കട സിഎംഎസ് വെളിംപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്നു പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇവരാണ് പോലിസിനെ വിവരമറിയിച്ചതും. സമീപത്തെ പെട്രോൾ പമ്പിൽ നിന്നു  പെട്രോൾ വാങ്ങി സ്വയം തീ കൊളുത്തി ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നു. പുന്നപ്ര പോലിസ് ഇൻക്വസ്റ്റ് നടത്തി. മ്യതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാ ശുപത്രി മോർച്ചറിയിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K