03 February, 2020 10:52:00 AM


മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളു​ടെ സ​മ​ര​ത്തി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റം: എ​സ്ഡി​പി​ഐ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി


തിരു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളു​ടെ നേതൃത്വത്തില്‍ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ എ​സ്ഡി​പി​ഐ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തീ​വ്ര​വാ​ദ സം​ഘ​ങ്ങ​ൾ കാ​ര്യ​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. സ​മ​ര​ങ്ങ​ളി​ൽ അ​ക്ര​മം ഉ​ണ്ടാ​ക്കു​ന്ന​ത് എ​സ്ഡി​പി​ഐ​യാ​ണ്. മ​ഹ​ല്ല് ക​മ്മി​റ്റി​ക​ളു​ടെ സ​മ​ര​ത്തി​ൽ എ​സ്ഡി​പി​ഐ നു​ഴ​ഞ്ഞു​ക​യ​റു​ന്ന​ത് ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.


സ​മ​രം വ​ഴി​വി​ട്ടു പോ​യാ​ൽ പോ​ലീ​സ് കൈ​യും കെ​ട്ടി നോ​ക്കി നി​ൽ​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ നി​യ​മ വി​ധേ​യ​മാ​യി സ​മ​രം ചെ​യ്ത ആ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടി​ല്ല. എ​ന്നാ​ൽ പ​രി​ധി വി​ടു​മ്പോ​ൾ സ്വാ​ഭാ​വി​ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ പ്ര​തി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മ​റുപ​ടി​യാ​യി പ​റ​ഞ്ഞു.



Share this News Now:
  • Google+
Like(s): 111