01 February, 2020 08:57:40 PM


ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്കൂള്‍ ബസ് ഡ്രൈവറുടെ ക്രൂര മര്‍ദ്ദനം; ഡ്രൈവര്‍ ഒളിവില്‍



കൊല്ലം: കണ്ണനല്ലൂരില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിക്ക് സ്കൂള്‍ ബസ് ഡ്രൈവറുടെ ക്രൂര മര്‍ദനം. കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. കുട്ടിയുടെ രക്ഷിതാക്കൾ കണ്ണനല്ലൂര്‍ പൊലീസിൽ പരാതി നൽകി. പിന്നാലെ സ്വകാര്യസ്കൂളിലെ ബസ് ഡ്രൈവറായ ഷിയാസ് ഒളിവിൽ പോയി. 


സ്കൂള്‍വിട്ട് കുട്ടി ബസിലേക്ക് കയറിയപ്പോള്‍ ബസിന്‍റെ ക്ലീനറെ മറ്റൊരു ബസിന്‍റെ ഡ്രൈവറായ ഷിയാസ് മര്‍ദിക്കുന്നത് കണ്ടു. ഇതു തടഞ്ഞ വിദ്യാർഥിയെ ഷിയാസ് ചൂരല്‍ കൊണ്ട് തല്ലുകയായിരുന്നു. അതും ഒട്ടേറെ തവണ ക്രൂരമായി. ഷിയാസിന്‍റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K