31 January, 2020 01:15:05 AM


കരുനാഗപ്പള്ളിയിൽ ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവാവ് പോലീസ് പിടിയിൽ



കൊല്ലം : കരുനാഗപ്പള്ളിയിൽ ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവാവ് പോലീസ് പിടിയിൽ  കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും എംഡിഎംഎയും കഞ്ചാവുമായി  ശാസ്താംകോട്ട സ്വദേശി കരുനാഗപ്പള്ളി അരമത്ത്മഠം വൃന്ദാവനം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മനീഷ് (21) ആണ് പോലീസ് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസ്ട്രിക്ട് ആൻറ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.


സ്ഥിരമായി കഞ്ചാവ് ഉപയോഗവും വിൽപനയും നടത്തുന്ന ഇയാൾ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎ ലേക്ക് തിരിഞ്ഞത് ചെറിയ അളവിൽ രഹസ്യമായി പിടിക്കപ്പെടാതെ കൊണ്ടുവരാം എന്നതിനാലാണ്. ഇയാളുടെ ഷോൾഡർ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്നതാണെന്ന് മനീഷ് പോലീസിനോട് പറഞ്ഞു  ഇയാളുടെ കൂട്ടാളികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായി പൊലീസ് അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K