28 January, 2020 03:40:08 PM


മെഡിക്കല്‍ അഡ്മിഷന്‍: വന്‍ സാമ്പത്തികതട്ടിപ്പ് നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍



ആറ്റിങ്ങല്‍: മെഡിസിന് അഡ്മിഷൻ വാങ്ങിത്തരാമെന്ന് പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ പ്രധാന കണ്ണിയായ ഡോക്ടര്‍ അറസ്റ്റില്‍. കടയ്ക്കൽ കണ്ണൽ ദന്തൽ ക്ലിനിക് എന്ന സ്ഥാപന ഉടമയും ചിതറ ഉജ്ജയിനിയിൽ ദേവരാജന്‍റെ മകനുമായ ഡോ.ആര്‍.ഡി. ഹർഷനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതിയായ സാജുബിൻ സലിം ഒളിവിലാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉള്ള ഒട്ടേറെ പേരിൽ നിന്നും പണംതട്ടിയെടുത്തതായാണ് ആരോപണമെന്ന് പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ ജാമ്യത്തില്‍ വിട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K