28 January, 2020 12:08:31 AM


കുത്തിറക്കത്തിൽ ലോറി റോഡിൽ മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ നാലു പേർക്ക് പരുക്ക്



മുണ്ടക്കയം: കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട ലോറി റോഡിൽ  മറിഞ്ഞ് തമിഴ് നാട് സ്വദേശികളായ നാലു പേർക്ക് പരുക്ക്. മുണ്ടക്കയം പറത്താനം റോഡിൽ വെട്ടുകല്ലാംകുഴിക്ക് സമീപം അൻപതേക്കർ ഭാഗത്ത്  തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. കുഴൽ കിണർ നിർമ്മാണ ജോലി നടത്തുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.


വളവു തിരിയുന്നതിനിടെ കയ്യാലയിൽ തട്ടി വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടം. പരിക്കേറ്റവരെ മുപ്പത്തിയഞ്ചാം മൈൽ, 26-ാം മൈൽ എന്നിവിടങ്ങളിലെ സ്വകാര്യാശുപത്രികളിൽ പ്രവേശിപ്പിച്ചു. മണിമല സ്വദേശിയുടെ യൂണിറ്റിലെ വാഹനമാണ് അപകടത്തിൽ പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K