27 January, 2020 08:28:52 PM


കാഞ്ഞിരപ്പള്ളിയില്‍ അടഞ്ഞു കിടന്ന വ്യാപാരസ്ഥാപനത്തില്‍ അഗ്നിബാധ; ആളപായമില്ല



കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ അടഞ്ഞു കിടന്ന വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ. ആളപായമില്ല. കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ കോവിൽ കടവിലെ ഈരാറ്റുപേട്ട സ്വദേശി പറമ്പിൽ ഷാഹിർ നടത്തിവന്നിരുന്ന ഷവർമ്മ കടയാണ് തിങ്കളാഴ്ച രാത്രി  7 മണിയോടെ കത്തി നശിച്ചത്. ഒരു മാസത്തിലധികമായി കട നിർത്തി വച്ചിരിക്കുകയായിരുന്നു .കെട്ടിടത്തിന്‍റെ പിൻ വശത്തു പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട സമീപവാസികൾ നടത്തിയ തെരച്ചിലിലാണ് തീപിടുത്തം കണ്ടത്. 


കടയ്ക്കുള്ളില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ അഗ്നിശമനസേനയെ വിവരം അറയിച്ചു. ഈരാറ്റുപേട്ടയില്‍ നിന്ന് ഒന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്ന് രണ്ടും യൂണിറ്റുകള്‍ സ്ഥലത്തെത്തി അര മണിക്കൂര്‍ നേരത്തെ പ്രയത്നം കൊണ്ട് തീ നിയന്ത്രണവിധേയമാക്കി. കടയ്ക്കുളളില്‍ ഉണ്ടായിരുന്ന ഉപകടരണങ്ങളെല്ലാം കത്തി നശിച്ചു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K