26 January, 2020 05:59:31 PM


വിവാഹ വേദിയില്‍ നിന്ന് വധൂവരന്മാർ ഇറങ്ങി കൈകോർത്തത് മനുഷ്യമഹാശൃഖലയിൽ



ആലപ്പുഴ: ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളത്തില്‍ ഇടതുപക്ഷം സംഘടിപ്പിക്കുന്ന മനുഷ്യ മഹാ ശൃംഖലയില്‍ അണിചേരാന്‍ വധൂവരന്മാരും. വിവാഹ വേദിയില്‍ നിന്ന് നേരിട്ടാണ് ഇവര്‍ പ്രതിഷേധത്തില്‍ കണ്ണിയായത്. യു പ്രതിഭ എംഎല്‍എയ്‌ക്കൊപ്പമാണ് ഇവര്‍ മനുഷ്യ ശൃഖലയില്‍ പങ്കെടുത്തത്. വധുവിന്റേയും വരന്റേയും കുടുംബങ്ങളും പ്രതിഷേധത്തില്‍ അണിചേരാനെത്തി.


ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അടക്കമുള്ളവര്‍ ആലപ്പുഴ ജില്ലയില്‍ അണിചേരാനെത്തി. കൃത്യം മൂന്നരയ്ക്ക് തന്നെ ട്രെയല്‍ പൂര്‍ത്തിയാക്കി. നാല് മണിക്കായിരുന്നു മനുഷ്യ മഹാശൃഖല. വന്‍ ജന പങ്കാളിത്തമാണ് ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K