26 January, 2020 05:25:54 PM


മനുഷ്യമഹാശൃംഖല തീർത്ത് കേരളം; ഭരണഘടനയുടെ ആമുഖം ലക്ഷങ്ങൾ ഏറ്റുചൊല്ലി

ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയായിരുന്നു മഹാശൃംഖല



തിരുവനന്തപുരം: മനുഷ്യ മഹാശൃംഖല തീർത്ത് കേരളം. കളിയിക്കാവിള മുതൽ കാസർഗോഡ് വരെ 620 കിലോമീറ്റർ ആണ് മനുഷ്യ മഹാശൃംഖല. 70 ലക്ഷത്തോളം പേർ മഹാശൃംഖലയിൽ അണിനിരന്നു. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുമായിരുന്നു മഹാശൃംഖല. 



ആദ്യ കണ്ണിയായത്  കാസർകോട്‌ സിപിഎം പിബി അംഗം എസ്‌ രാമചന്ദ്രൻപിള്ള. അവസാനകണ്ണി കളിയിക്കാവിളയിൽ സിപിഎം പിബി അംഗം എം എ ബേബി.മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പാളയത്ത്‌ അണിചേർന്നു. സ്ത്രീകളുടെ വൻ പങ്കാളിത്തമുണ്ടായി. പലയിടത്തും ഒന്നിലേറെ വരികൾ കാണാനായി. സമസ്‌ത ഇ.കെ വിഭാഗം നേതാക്കൾ മനുഷ്യമഹാശൃംഖലയിൽ. ഉമർ ഫൈസി മുക്കവും  മുസ്തഫ മുണ്ടുപാറയും അണിചേരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K