26 January, 2020 11:42:21 AM


അമ്മയോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവെ പതിനൊന്നുകാരി റോഡിലേക്ക് വീണ് മരിച്ചു



കൊല്ലം : അമ്മയോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവെ പതിനൊന്ന് വയസുകാരി സ്‌കൂട്ടറിൽ നിന്നു തെറിച്ചു വീണ് മരിച്ചു. കൂനയിൽ രാജേഷ് ഭവനിൽ സുനിലിന്റെയും രാജിയുടെയും മകളും കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുമായ അയന സുനിലാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്തു വച്ചായിരുന്നു അപകടം.


പൊലീസ് പറയുന്നതിങ്ങനെ : കുട്ടിയും അമ്മയും കൂടി പാരിപ്പള്ളിയിലേക്കു പോവുകയായിരുന്നു. മെഡിക്കൽ കോളജിനു സമീപം എത്തിയപ്പോൾ മുന്നിൽ പോയ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിർദിശയിൽ നിന്നുവന്ന മറ്റൊരു സ്‌കൂട്ടറിൽ തട്ടി കുട്ടിയും അമ്മയും റോഡിലേക്കു തെറിച്ചു വീണു. റോഡിൽ തല ഇടിച്ചു വീണത്തിന്‍റെ ആഘാതത്തിൽ സാരമായി ഏറ്റ പരുക്കാണ് മരണകാരണം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K