25 January, 2020 10:21:22 AM


കൊ​റോ​ണ വൈ​റ​സ് ഫ്രാ​ൻ​സി​ലും; ര​ണ്ടു പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു

​പാരീ​സ്: ഭീ​തി​ വി​ത​ച്ച് അ​തി​വേ​ഗം പ​ട​രു​ന്ന കൊ​റോ​ണ വൈ​റ​സ് ഫ്രാ​ൻ​സി​ലും എ​ത്തി. ഫ്രാ​ൻ​സി​ൽ ര​ണ്ടു പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്പി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. യൂ​റോ​പ്പി​ൽ ഇ​താ​ദ്യ​മാ​യാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ചൈ​ന​യി​ലെ വു​ഹാ​ൻ ന​ഗ​ര​ത്തി​ൽ ഡി​സം​ബ​റി​ലാ​ണ് വൈ​റ​സ് ബാ​ധ ആ​ദ്യം കാ​ണ​പ്പെ​ട്ട​ത്. ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് 26 പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.


830 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ബെ​യ്ജിം​ഗി​ൽ മാ​ത്രം 34 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക്വി​ൻ​ഹാ​യ്, ഇ​ന്ന​ർ​മം​ഗോ​ളി​യ, സ്വ​യം​ഭ​ര​ണ​മേ​ഖ​ല​യാ​യ ടി​ബ​റ്റ് എ​ന്നി​വ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ചൈ​നീ​സ് പ്ര​വി​ശ്യ​ക​ളി​ലേ​ക്കും രോ​ഗം പ​ട​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ചൈ​ന​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ൾ​ക്കു പു​റ​മേ താ​യ്‌​വാ​ൻ, ജ​പ്പാ​ൻ, സിം​ഗ​പൂ​ർ, നേ​പ്പാ​ൾ ദ​ക്ഷി​ണ കൊ​റി​യ, താ​യ്‌​ല​ൻ​ഡ്, വി​യ​റ്റ്നാം, യു​എ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പ​ട​ർ​ന്നി​ട്ടു​ണ്ട്. ജ​പ്പാ​നി​ൽ വെ​ള്ളി​യാ​ഴ്ച ര​ണ്ടാ​മ​ത്തെ വ്യ​ക്തി​ക്കും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K