22 January, 2020 09:43:06 PM


വയോധികനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം; കരുനാഗപ്പള്ളി സ്വദേശി പിടിയില്‍



മല്ലപ്പള്ളി : കൊലപാതക ശ്രമം നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. ആനിക്കാട് ചെട്ടിമുക്ക് വളവുഞ്ചേരില്‍ രാമചന്ദ്രന്‍നായരെ (70) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആനിക്കാട് ചെട്ടിമുക്കില്‍ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി തെക്കുംഭാഗം സ്വദേശി അനില്‍കുമാര്‍ (47) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.


രാമചന്ദ്രന്‍നായരെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കീഴ്‌വായ്പൂര് പൊലീസ് ഇന്‍സ്‌പെക്ടര്‍ സി.ടി.സഞ്ജയ്, എസ്‌ഐ സോമനാഥന്‍ നായര്‍, എഎസ്‌ഐമാരായ സുരേഷ്‌കുമാര്‍, പി.എ.മധു, എസ് സിപിഒമാരായ പി.എച്ച്.അന്‍സീം, കെ.എ.ഷാനവാസ്, സിപിഒ പ്രദീപ് നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K