22 January, 2020 07:35:35 AM


സെക്രട്ടേറിയറ്റിന് മുന്നിൽ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചയാൾ ആശുപത്രിയിൽ



തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാറനല്ലൂർ സ്വദേശി രാജു (46) വിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഇയാളെ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ആശുപത്രിയിലെത്തിച്ചത്. സെക്രട്ടേറിയറ്റിനു മുന്നിൽ വച്ച് ഇയാൾ കീടനാശിനി കഴിക്കുകയായിരുന്നുവെന്നാണ് ആശുപത്രിയിൽ നൽകിയിരിക്കുന്ന വിവരം. പ്രാഥമിക ചികിത്സകൾക്കു ശേഷം ഇയാളെ രണ്ടാം വാർഡിലേയ്ക്കു മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K